Sairat

ജീവിതത്തിൽ ആദ്യമായാണ് ഒരു മറാത്തി ചലച്ചിത്രം കാണുന്നത് .എവിടേയോ വായിച്ചാ ഒരു പോസ്റ്റായിരുന്നു എന്നെ അതിലേക്കു അടുപ്പിച്ചത് ..”4കോടി മുതൽ മുടക്കിൽ100  കോടി നേടിയ ചിത്രം…

ആദ്യത്തെ 100കോടി മറാത്തി ചിത്രം    “Imdbലെ 8.7എന്ന മികച്ച റേറ്റിങ്ങും ചിത്രം കാണണം എന്ന ആഗ്രഹം കൂട്ടി …
 2016ഏപ്രിൽ മാസം വലിയ കോലാഹലങ്ങൾ ഒന്നും തന്നെ ഇല്ലാതെ തിയറ്ററുകളി എത്തിയ ചിത്രം പറയുന്നത്  പ്രണയ കഥ ആണെങ്കിലും ..മറ്റൊരു തരത്തിൽ അത് കാണിച്ചു തരുന്നത് …ഇന്നും ഇന്ത്യയിൽ  നിലനിൽക്കുന്ന മതത്തിന്റെയും ജാതിയുടെയും …ജീർണിച്ച രൂപമാണ് …..അത് കൊണ്ടായിരിക്കാം യാഥാർഥ്യതോട് വളരെ അടുത്ത് നിൽക്കുന്ന ഇ ചിത്രം കണ്ടപ്പോൾ രാജീവ് രവിയുടെ  അന്നയും റസൂലും ആണ് ഓർമ വന്നത് …പച്ചയായ ജീവിതം  ഒപ്പിയെടുക്കുന്നതിൽ സിനിമ 100ശതമാനം വിജയിച്ചു ..

അഭിനയതാക്കളുടെ സ്വാഭാവിക അഭിനയവും,മികച്ച  തിരക്കഥും ,മികച്ച ഛായാഗ്രഹണവും ,സന്ദർഭങ്ങളോട് യോജിക്കുന്ന പശ്ചാത്തല സംഗീതവും ..ഈ ചിത്രത്തെ ചരിത്രമാക്കി …..

  ഐറ്റം songsum,മാസ്സ് fightum,പഞ്ച് ഡയലോഗ് ഉം,ഇല്ലാതെ മികച്ച സിനിമ നിർമ്മിക്കാം എന്ന് സംവിധയകാൻ നാഗരാജ് മഞ്ജുളെ കാണിച്ചു തന്നു ..ബോളിവുഡ് താര പൊലിമയിലും .ആര്ഭാടങ്ങളിലും പിന്നിൽ ആയിപോകുന്ന മറാത്തി സിനിമയുടെ ഉയർത്തു എഴുനെല്പ്പാണ്  ” Sairat” എന്ന ഈ ചെറിയ ചിത്രം …തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച സിനിമ ആണ് ” Sairat…….